ആലപ്പുഴ ചേര്‍ത്തല കോടതിയില്‍ നാത്തൂന്‍മാര്‍ തമ്മില്‍ പൊരിഞ്ഞ തല്ല്. ഭാര്യയും, ഭര്‍ത്താവിന്‍റെ സഹോദരിയുമാണ് പരസ്യമായി തമ്മിലടിച്ചത്. വിവാഹമോചനത്തിനൊടുവിൽ കുഞ്ഞിനെ ഭർത്താവിന് കൈമാറാൻ കോടതി ഉത്തരവിട്ടിരുന്നു. ഭർത്താവിന്റെ സഹോദരി കുട്ടിയെ വാങ്ങുന്നതിനിടയാണ് അടിയുണ്ടായത്. സംഘർഷത്തിൽ പോലീസ് കേസെടുതിട്ടുണ്ട്. കോടതിവളപ്പിൽ ഇവർ തമ്മിൽ തല്ലുന്നത് ഇത് നാലാം തവണയാണ്. ഏഴും നാലും വയസുള്ള രണ്ട് കുട്ടികളാണ് ഇവർക്ക്. ഭര്‍ത്താവും ഭാര്യയുടെ അച്ഛനും തമ്മിലുള്ള പ്രശ്‌നങ്ങളാണ് ഇവരുടെ വിവാഹമോചനം വരെ എത്തിയതെന്നാണ് അഭിഭാഷകര്‍ പറയുന്നത്.
