ഹരിപ്പാട് വെട്ടുവേനിയിൽ പ്രഭാത സവാരിക്കായി പോയ വീട്ട ഓടയിൽ മരിച്ച നിലയിൽ. വെട്ടുവേനി സജീവ് ഭവനത്തിൽ തങ്കമണി (63) ആണ് മരിച്ചത്. മൃതദേഹത്തിന് മുകളിൽ ഓടയുടെ പാർശ്വഭിത്തി ഇടിഞ്ഞു വീണിരിക്കുന്ന നിലയിലാണ് ഉള്ളത്. പ്രഭാത സവാരി കഴിഞ്ഞതിനുശേഷം തിരികെ വരുന്നതിനിടെയാണ് അപകടം ഉണ്ടായതെന്ന് പൊലീസ് പറയുന്നു. ഒരു കൈ മാത്രം പുറത്ത് കാണുന്ന നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. നാട്ടുകാര്‍ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് ഫയര്‍ഫോഴ്സിന്‍റെ സഹായത്തോടെ മൃതദേഹം പുറത്തെടുക്കുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിലേക്ക് മാറ്റി.