A minor student was molested; The youth was arrestedA minor student was molested; The youth was arrested

ആലപ്പുഴ: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച മാരാരിക്കുളം തെക്ക് പഞ്ചായത്ത് 21 -ാം വാർഡിൽ കരിയിൽ വീട്ടിൽ വിനു (വിമൽ ചെറിയാൻ-22) ആണ് പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 12നാണ് വിമൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചത്. വിമൽ പെൺകുട്ടിയെ ബൈക്കിൽ കയറ്റി വീട്ടിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിനിരയായ വിവരം പെൺകുട്ടി പോലീസ് സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ, കാട്ടുർ മങ്കടക്കാട് ജംഗ്ഷന് അടുത്തുള്ള വീട്ടിൽ നിന്നും ഒളിവിൽ പോയ വിമൽ കലവുരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പോക്സോ ചുമത്തിയാണ് പൊലീസ് പ്രതിക്കെതിരെ കേസെടുത്തിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *