A fight between neighbors; Two people were cutA fight between neighbors; Two people were cut

കോന്നി ചെങ്ങറ എസ്റ്റേറ്റിൽ അയൽവാസികൾ തമ്മിലുള്ള വാക്കുതർക്കത്തിൽ രണ്ടുപേർക്ക് വെട്ടേറ്റു. ചെങ്ങറ എസ്റ്റേറ്റിലെ നാല്പത്തി എട്ടാം നമ്പർ ശാഖയിലെ ബിനുവിനും, ഭാര്യയ്ക്കുമാണ് സംഘർഷത്തിൽ വെട്ടേറ്റത്. ബിനുവിന് കൈയ്ക്കും കാലിനും, ഭാര്യയ്ക്ക് കഴുത്തിനുമാണ് വെട്ടേറ്റത്. ഇരുവരെയും കോന്നി താലൂക്ക് ആശുപത്രിയിലേക് എത്തിച്ചെങ്കിലും പിന്നീട് മെഡിക്കൽ കോളേജിലേക് മാറ്റുകയായിരുന്നു. മലയാലപ്പുഴ പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം നടത്തുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *