ഫോട്ടോഷോപ്പിന് 30 വയസ്സ്

ഫോട്ടോ എഡിറ്റിങ്ങിന് ഇന്ന് നിരവധി പ്രോഗ്രാമുകള്‍ ലഭ്യമാണ്. എന്നാല്‍, ഈ മേഖലയിലേക്ക് കടന്നുവന്ന് ആധിപത്യമുറപ്പിച്ച ഫോട്ടോഷോപ്പിന് ഇന്നും വ്യക്തമായ മേല്‍ക്കോയ്മയുണ്ട് എന്നത് പ്രോഗ്രാമിന്റെ മികവ് വിളിച്ചറിയിക്കുന്നു. ഫൊട്ടോഗ്രാഫര്‍മാരുടെ പ്രിയ പ്രോഗ്രാമിന് കാലോചിതമായ പരിഷ്‌കാരങ്ങള്‍ കമ്ബനി കൊണ്ടുവന്നു തുടങ്ങുകയും ചെയ്തിരിക്കുന്നു. ഇനി ഫോട്ടോഷോപ്പില്‍ കൂടുതലായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇടപെടും. മറ്റൊരു വലിയ മാറ്റം മൊബൈല്‍ ഐപാഡ് പോലെയുള്ള ഒരു മൊബൈല്‍ ഉപകരണത്തിലും ഇടംപിടിക്കാനായി എന്നതാണ്. എഐ ശാക്തീകരിക്കുന്ന ഫീച്ചറുകള്‍ ഐപാഡിലും ഡെസ്‌ക്ടോപ്പിലും ലഭ്യമായിരിക്കുകയും ചെയ്യും. അഡോബി 2016ല്‍ ആദ്യമായി അവതരിപ്പിച്ച സെന്‍സെയ് എന്‍ജിനാണ് ഫോട്ടോഷോപ്പിലെ എഐയുടെ അടിത്തറ. പല പ്രോഗ്രാമുകളിലും പ്രാഥമിക എഡിറ്റിങ് നടത്തിയ ചിത്രങ്ങള്‍ പോലും മികച്ച ഫോട്ടോ ആര്‍ട്ടിസ്റ്റുകള്‍ അവസാന മിനുക്കു പണികള്‍ക്കായി ഫോട്ടോഷോപ്പില്‍ എത്തിക്കുന്നതെന്നും കാണാം. ഫോട്ടോഷോപ്പിനെ ഇക്കാലത്തും അവഗണിക്കാനാവില്ല.


ചില ഫീച്ചറുകള്‍ അവതരിപ്പിച്ച വര്‍ഷം:

1990- ഫോട്ടോഷോപ് വേര്‍ഷന്‍ 1.0

1994- ലെയേഴ്‌സ്, ബ്ലെന്‍ഡ് മോഡ്‌സ്

1990- ഹിസ്റ്ററി പാലറ്റ്, കളര്‍ മാനേജ്‌മെന്റ്, മാഗ്നെറ്റിക് ലാസോ

2000- വെക്ടര്‍ ഷെയ്പ്‌സ്, ലിക്വിഫൈ, ലെയര്‍ സ്റ്റൈല്‍സ്

2002- ക്യാമറാ റോ, ഹീലിങ് ബ്രഷ്

2005- സ്മാര്‍ട് ഒബ്ജക്‌ട്‌സ്

2007- ക്വിക് സെലക്‌ട്, ഓട്ടോ അലൈന്‍, സ്മാര്‍ട് ഫില്‍ട്ടേഴ്‌സ്

2008- കണ്ടെന്റ് അവയര്‍ സ്‌കെയ്‌ലിങ്

2010- കണ്ടെന്റ് അവയര്‍ ഫില്‍

2012- കണ്ടെന്റ് അവയര്‍ മൂവ്

2014- സിസി ലൈബ്രറീസ്

2019- ഒബ്ജക്‌ട് സെലക്ഷന്‍ ടൂള്‍, ക്ലൗഡ് ഡോക്യുമെന്റ്‌സ്, ഫോട്ടോഷോപ് ഓണ്‍ ഐപാഡ്

ഡെസ്‌ക്ടോപ്പില്‍ കണ്ടെന്റ് അവയര്‍ ഫില്‍ പല ഒബ്ജക്‌ട്‌സിന് ഒരേസമയം ചെയ്യാം. ഇതിലൂടെ ആവശ്യമില്ലാത്ത ഒബ്ജക്ടുകള്‍ ചിത്രങ്ങളില്‍ നിന്ന് നീക്കം ചെയ്ത് ഫോട്ടോയ്ക്ക് ഏതു ബാക്ഗ്രൗണ്ടാണോ അത് കൊണ്ടുവരാം. ലെന്‍സ് ബ്ലേര്‍ ഫങ്ഷന്‍ കൂടുതല്‍ മികവോടെ വരും. ഇത് ജിപിയുവിന്റെ ശക്തിയിലായിരിക്കും നടക്കുക. ഡെസ്‌ക്ടോപ്പില്‍ ലഭ്യമായ ഒബ്ജക്‌ട് സെലക്ഷന്‍ ടൂള്‍ ഐപാഡിലേക്കും എത്തുന്നു. സെന്‍സെയ് ശക്തിപകരുന്ന ഈ ടൂള്‍ ഒബ്ജക്‌ട്‌സിനെ ഓട്ടോമാറ്റിക്കായി തിരിച്ചറിയും. ഇത് കഴിഞ്ഞ വര്‍ഷത്തെ അഡോബിയുടെ മാക്‌സ് ഇവന്റില്‍ അവതരിപ്പിച്ചതാണ്.

Source: Internet