തിരുവല്ലം ടോൾപ്ലാസയിൽ നിരക്ക് വർദ്ധിച്ചതിനെതിരെ പ്രതിഷേധം. കാറുകൾക്ക് ഒരു വർഷത്തേക്ക് സഞ്ചരിക്കാൻ ഇന്നുമുതൽ 150 രൂപ നൽകണം. നിരക്ക് വർദ്ധനവ് വൻ കൊള്ളയെന്ന് ജനങ്ങളുടെ ആരോപണം. നേരത്തെ കാറുകൾക്ക് 120 രൂപയായിരുന്ന നിരക്കാണ് ഇപ്പോൾ 150 രൂപയാക്കി വർദ്ധിപ്പിച്ചത്. ഒരു ദിവസം ഇരുവശത്തേക്ക് സഞ്ചരിക്കാൻ 225 രൂപ നൽകണം. മിനി ബസ്സുകൾക്ക് ഒരു വശത്തേക്ക് 245 രൂപയാണ് കൂടിയ നിരക്ക്. ബസ്സുകൾ, ട്രക്കുകൾ എന്നിവയ്ക്ക് 510 രൂപയും ഹെവി വാഹനങ്ങൾക്ക് 560 രൂപ മുതൽ 975 രൂപവരെ പുതിയ ടോൾ നൽകണം. 20 കിലോമീറ്റർ ചുറ്റളവിലുള്ള താമസക്കാരന് ലോക്കൽ പാസിന് 330 ആയി തന്നെ തുടരും. ഇതിനെതിരെ കടുത്ത പ്രതിഷേധത്തിലാണ് ജനങ്ങൾ.