കോട്ടയം: കാഞ്ഞിരപ്പള്ളി ഹൈറേഞ്ച് ആശുപത്രി ക്യാന്റീനില്‍ ആക്രമണം. ഭക്ഷണത്തിന് രുചി പോരെന്ന് പറഞ്ഞായിരുന്നു ആക്രമണം. ഇന്നലെ രാത്രിയാണ് സംഭവം. ആശുപത്രി ക്യാന്റീനില്‍ ഭക്ഷണം കഴിക്കാനെത്തിയ സമീപവാസികളാണ് പ്രശ്നത്തിന് പിന്നില്‍. ഭക്ഷണത്തിന് രുചി പോരെന്ന് പറഞ്ഞ് ക്യാന്റീന് നടത്തുന്നവരുമായി ഇവര്‍ തട്ടിക്കയറി. തുടര്‍ന്ന് തെറിവിളിയും ഉന്തുംതള്ളുമുണ്ടായി. ഇവര്‍ മദ്യപിച്ചിരുന്നെന്നാണ് ക്യാന്റീന് അധികൃതര്‍ പറഞ്ഞത്. സംഭവത്തില്‍ കാഞ്ഞിരപ്പള്ളി പൊലീസ് കേസെടുത്തു.