Kerala news

ചാത്തമംഗലത്ത് നിന്ന് ശേഖരിച്ച റംബൂടാന്‍ പഴങ്ങളുടെ ഫലവും നെഗറ്റീവ്.

Kerala news - 4 weeks ago

കോഴിക്കോട്: ( 18.09.2021) കോഴിക്കോട് ചാത്തമംഗലത്ത് നിന്ന് ശേഖരിച്ച റംബൂടാന്‍ പഴങ്ങളുടെ ഫലവും നെഗറ്റീവ്. മുന്നൂര്‍ പ്രദേശത്തുനിന്ന് ശേഖരിച്ച അടക്കയിലും നിപ വൈറസ് സാന്നിധ്യമില്ലെന്ന് കണ്ടെത്തി. അതേസമയം നിപയുടെ ഉറവിടം ഇപ്പോഴും അവ്യക്തമായി തുടരുകയാണ്. നിപ വൈറസ് ബാധിച്ച്‌ മരിച്ച 12കാരന്റെ വീടിന് സമീപത്ത് നിന്ന് ശേഖരിച്ച റംബൂടാന്‍ പഴങ്ങളുടെയും അടയ്ക്കയുടെയും സാംപിളുകളാണ് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂടില്‍ പരിശോധനയ്ക്ക് അയച്ചത്. വവ്വാലുകള്‍, വളര്‍ത്തുമൃഗങ്ങള്‍ എന്നിവയില്‍ നിപ വൈറസ് സാന്നിധ്യമില്ലെന്ന് നേരത്തെ വ്യക്തമായിരുന്നു. കുട്ടിയുമായി ഇടപഴകിയ ആടിന്റെ രക്തസാമ്ബിളുകള്‍ പരിശോധനക്കയച്ചുവെങ്കിലും ഫലം നെഗറ്റിവ് ആയിരുന്നു. ചാത്തമംഗലത്ത് നിന്ന് ശേഖരിച്ച കാട്ടുപന്നിയുടെ സാംപിള്‍ പരിശോധന ഫലമാണ് ഇനി വരാനുള്ളത്.

Related Creators

Kizhuparamba News
മഞ്ചേരി വാർത്തകൾ
areekode new daily
Kozhikkode news
pookkottur
Malappuram news
Kerala news
നമ്മുടെ കണ്ണൂർ
kasargode news
GLOBAL NEWS
Thrissur daily news
പാലക്കാട് പ്രാദേശിക വാർത്തകൾ
Edu-news
Kochin Express
Eranakulam news
തിരുവനന്തപുരം വാർത്തകൾ
Kollam daily
പത്തനംതിട്ട വാർത്തകൾ
Iduki news
Kottayam news
ആലപ്പുഴ നാട്ടുവാർത്തകൾ
Movie Talkies
Kozhikkode Express
Ente Keralam
The India live