Kerala news

സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് പൊലീസിന്‍റെ ജാഗ്രത നിര്‍ദേശം.

Kerala news - 9 months ago

തിരുവനന്തപുരം: ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് പൊലീസിന്‍റെ ജാഗ്രത നിര്‍ദേശം. മൂന്ന് ദിവസം മൈക്ക് അനൗണ്‍സ്മെന്‍റുകളോ പ്രകടനങ്ങളോ പാടില്ല. അവധിയിലുളള പൊലീസുകാര്‍ ഉടന്‍ ജോലിയില്‍ പ്രവേശിക്കണമെന്നും ഡി.ജി.പിയുടെ നിര്‍ദേശം. പ്രശ്നസാധ്യതാ മേഖലകളില്‍ സുരക്ഷ ശക്തമാക്കാന്‍ സംസ്ഥാനത്താകെ രാത്രിയും പകലും വാഹനപരിശോധന കര്‍ശനമാക്കും. വാഹനങ്ങളില്‍ ആയുധങ്ങള്‍ കടത്തുന്നുണ്ടോയെന്ന് പരിശോധിക്കും. സ്ഥിരം കുറ്റവാളികളെ കേന്ദ്രീകരിച്ചും നിരീക്ഷണം നടത്തും. അതിനിടെ, സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നെന്ന വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് രംഗത്തെത്തി. ബി.ജെ.പി പ്രവര്‍ത്തകരുടെ മരണത്തില്‍ പൊലീസ് അന്വേഷണം കാര്യക്ഷമമല്ല. ഒരു വിഭാഗത്തെ പ്രീണിപ്പിക്കുന്ന തരത്തിലാണ് അന്വേഷണം. കേരളത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ വ്യാപകമായി ആക്രമിക്കപ്പെടുകയാണെന്നും നിത്യാനന്ദ് റായ് പറഞ്ഞു. ആലപ്പുഴയില്‍ കൊല്ലപ്പെട്ട ബി.ജെ.പി നേതാവ് രഞ്ജിത് ശ്രീനിവാസന്‍റെ സംസ്കാരച്ചടങ്ങിനെത്തിയതായിരുന്നു കേന്ദ്ര മന്ത്രി. അതേസമയം ഇരട്ട രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ആലപ്പുഴയില്‍ നാളെ സര്‍വകക്ഷി സമാധാന യോഗം ചേരും. ഇന്ന് ചേരാന്‍ തീരുമാനിച്ച യോഗമാണ് നാളത്തേക്ക് മാറ്റിയത്. മന്ത്രിമാരായ സജി ചെറിയാന്‍, പി. പ്രസാദ്, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. ജില്ലയില്‍ നിരോധനാജ്ഞ തുടരുകയാണ്. എസ്​.ഡി.പി.ഐ നേതാവ്​ അഡ്വ. കെ.എസ്​. ഷാനെ വധിച്ച കേസില്‍ രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായി. രണ്ട് കൊലപാതകങ്ങളിലും ഇന്ന് കൂടുതല്‍ അറസ്റ്റുണ്ടായേക്കും.

Related Creators

Kizhuparamba News
മഞ്ചേരി വാർത്തകൾ
areekode new daily
Kozhikkode news
pookkottur
Malappuram news
Kerala news
നമ്മുടെ കണ്ണൂർ
kasargode news
GLOBAL NEWS
Thrissur daily news
പാലക്കാട് പ്രാദേശിക വാർത്തകൾ
Edu-news
Kochin Express
Eranakulam news
തിരുവനന്തപുരം വാർത്തകൾ
Kollam daily
പത്തനംതിട്ട വാർത്തകൾ
Iduki news
Kottayam news
ആലപ്പുഴ നാട്ടുവാർത്തകൾ
Movie Talkies
Kozhikkode Express
Ente Keralam
The India live