Kerala news

കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ പ്രതിഷേധ സമരങ്ങള്‍ ഫലം കണ്ടു

Kerala news - 4 weeks ago

കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ പ്രതിഷേധ സമരങ്ങള്‍ ഫലം കണ്ടു. മുടങ്ങിയ ശമ്ബളം ഇന്നുമുതല്‍ വിതരണം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഡ്യൂട്ടി ബഹിഷ്‌കരണം അവസാനിപ്പിക്കുമെന്നും എല്ലാ ജീവനക്കാരും ജോലിയില്‍ പ്രവേശിക്കുമെന്നും യൂണിയനുകള്‍ വ്യക്തമാക്കി. മുടങ്ങിയ ശമ്ബളം ഇന്ന് മുതല്‍ വിതരണം ചെയ്യുമെന്നാണ് സിഎംഡിയുടെ ഉറപ്പ്. തുടര്‍ന്നാണ് ജീവനക്കാര്‍ നടത്തിവന്ന ഡ്യൂട്ടി ബഹിഷ്‌കരണം അവസാനിപ്പിച്ചത്. എന്നാല്‍ ശമ്ബളമിന്ന് ലഭിച്ചില്ലെങ്കില്‍ നാളെ മുതല്‍ ഡ്യൂട്ടി ബഹിഷ്‌കരണമടക്കം ശക്തമായ സമര പരിപാടിയിലേക്ക് വീണ്ടും കടക്കാനാണ് യൂണിയനുകളുടെ തീരുമാനം. ഒപ്പം അടുത്ത മാസം മുതല്‍ അഞ്ചാം തീയതിക്ക് മുന്‍പ് ശമ്ബളം കൃത്യമായി നല്‍കണമെന്ന ആവശ്യവും മാനേജ്‌മെന്റിന് മുന്നില്‍ വെച്ചിട്ടുണ്ട്. പ്രതിമാസം 80 കോടിയോളം രൂപയാണ് കെഎസ്‌ആര്‍ടിസിക്ക് ശമ്ബള വിതരണത്തിനായി ആവശ്യമുള്ളത്. സര്‍ക്കാര്‍ സഹായം വൈകിയതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. 30 കോടി രൂപ സര്‍ക്കാരില്‍ നിന്നും സഹായമായി ലഭിച്ചാലുടന്‍ ശമ്ബളം നല്‍കി തുടങ്ങുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം, ജീവനക്കാരുടെ സമരം കാരണം പ്രതിദിന വരുമാനത്തില്‍ മൂന്നരക്കോടി രൂപയുടെ നഷ്ടമുണ്ടായി എന്നാണ് വിലയിരുത്തല്‍. സര്‍വീസുകള്‍ മുടങ്ങിയത് യാത്രക്കാരെയും വലച്ചിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് ശമ്ബളവിതരണത്തിനുള്ള നടപടി ദ്രുതഗതിയിലാക്കിയത്.

Related Creators

Kizhuparamba News
മഞ്ചേരി വാർത്തകൾ
areekode new daily
Kozhikkode news
pookkottur
Malappuram news
Kerala news
നമ്മുടെ കണ്ണൂർ
kasargode news
GLOBAL NEWS
Thrissur daily news
പാലക്കാട് പ്രാദേശിക വാർത്തകൾ
Edu-news
Kochin Express
Eranakulam news
തിരുവനന്തപുരം വാർത്തകൾ
Kollam daily
പത്തനംതിട്ട വാർത്തകൾ
Iduki news
Kottayam news
ആലപ്പുഴ നാട്ടുവാർത്തകൾ
Movie Talkies
Kozhikkode Express
Ente Keralam
The India live