Kerala news

കല്ലുപാലത്തിനു സമീപം പഴയ കെട്ടിടം പൊളിക്കുന്നതിനിടെ അസ്ഥികൂടങ്ങൾ കണ്ടെത്തി.

Kerala news - 4 weeks ago

ആലപ്പുഴ ∙ കല്ലുപാലത്തിനു സമീപം പഴയ കെട്ടിടം പൊളിക്കുന്നതിനിടെ അസ്ഥികൂടങ്ങൾ കണ്ടെത്തി. രണ്ടു തലയോടുകളുടെയും കൈകളുടെയും വാരിയെല്ലിന്റെയും അസ്ഥി ഭാഗങ്ങളാണ് പ്ലാസ്റ്റിക് സഞ്ചിയിൽ കെട്ടിയിട്ട നിലയിൽ ഒരു വീടിനു പിന്നിലെ ചെറിയ ഗോഡൗണിനുള്ളിൽനിന്നു കണ്ടെത്തിയത്. വർഷങ്ങൾ പഴക്കമുള്ള അസ്ഥികൾ ദ്രവിച്ചുതുടങ്ങിയ നിലയിലായിരുന്നു. അസ്ഥികളിൽ അടയാളപ്പെടുത്തലുകൾ ഉള്ളതിനാൽ വൈദ്യ പഠനാവശ്യത്തിനായി ആരെങ്കിലും സൂക്ഷിച്ചിരുന്നതാണോയെന്നു സംശയിക്കുന്നുണ്ട്. ഉടമസ്ഥർ വാടകയ്ക്കു നൽകിയിരുന്ന കെട്ടിടത്തിനു പിന്നിലാണ് ഇവ കണ്ടെത്തിയത്. ആലപ്പുഴ ഡിവൈഎസ്പിയും സൗത്ത് പൊലീസും സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. കെട്ടിടം പൊളിക്കുന്ന ജോലിക്കാർ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഈ കെട്ടിടം പൊളിക്കുന്നതിനിടയിലാണ് അസ്ഥികൂടങ്ങൾ കണ്ടെത്തിയത്.

Related Creators

Kizhuparamba News
മഞ്ചേരി വാർത്തകൾ
areekode new daily
Kozhikkode news
pookkottur
Malappuram news
Kerala news
നമ്മുടെ കണ്ണൂർ
kasargode news
GLOBAL NEWS
Thrissur daily news
പാലക്കാട് പ്രാദേശിക വാർത്തകൾ
Edu-news
Kochin Express
Eranakulam news
തിരുവനന്തപുരം വാർത്തകൾ
Kollam daily
പത്തനംതിട്ട വാർത്തകൾ
Iduki news
Kottayam news
ആലപ്പുഴ നാട്ടുവാർത്തകൾ
Movie Talkies
Kozhikkode Express
Ente Keralam
The India live