Kerala news

കൊവിഡ് വാക്സിന്‍ വിതരണത്തില്‍ കേരളത്തെ അഭിനന്ദിച്ച്‌ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

Kerala news - 8 months ago

തിരുവനന്തപുരം: കൊവിഡ് വാക്സിന്‍ വിതരണത്തില്‍ കേരളത്തെ അഭിനന്ദിച്ച്‌ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എണ്‍പത് ശതമാനം പേര്‍ക്ക് വാക്സിന്‍ നല്‍കിയ കേരളം രാജ്യത്തിന് മാതൃകയാണെന്ന് റിപ്പബ്ലിക് ദിന സന്ദേശത്തില്‍ (Republic Day Message) ഗവര്‍ണര്‍ പറഞ്ഞു. ഈ ഉത്തമ മാതൃക ഉന്നത വിദ്യാഭ്യാസ രംഗത്തും പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കണമെന്നും ഗവര്‍ണര്‍ സന്ദേശത്തില്‍ പറഞ്ഞു. അതേസമയം, കൊവിഡ് മൂന്നാം തരംഗത്തിന്റെ (third wave) തീവ്രതയെ നേരിടുന്നതിന് 'ഒമിക്രോണ്‍ ജാഗ്രതയോടെ പ്രതിരോധം' എന്ന പേരില്‍ ആരോഗ്യ വകുപ്പ് പ്രത്യേക ക്യാമ്ബയിന്‍ (special campaign) സംഘടിപ്പിക്കുന്നു. കൊവിഡ് ബാധിതരുടെ ഗൃഹ പരിചരണം, വയോജന സംരക്ഷണവും പരിപാലനവും, കോവിഡ് കാലത്തെ കുട്ടികളുടെ പരിചരണം, സര്‍ക്കാര്‍ കോവിഡ് പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയിരിക്കുന്ന വിവിധ കൊവിഡ് പ്രതിരോധ, ചികിത്സാ സംവിധാനങ്ങള്‍ എന്നിവയെ കുറിച്ച്‌ പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കുന്നതിനാണ് ക്യാമ്ബയിന്‍ സംഘടിപ്പിച്ചിരിക്കുന്നത്.

Related Creators

Kizhuparamba News
മഞ്ചേരി വാർത്തകൾ
areekode new daily
Kozhikkode news
pookkottur
Malappuram news
Kerala news
നമ്മുടെ കണ്ണൂർ
kasargode news
GLOBAL NEWS
Thrissur daily news
പാലക്കാട് പ്രാദേശിക വാർത്തകൾ
Edu-news
Kochin Express
Eranakulam news
തിരുവനന്തപുരം വാർത്തകൾ
Kollam daily
പത്തനംതിട്ട വാർത്തകൾ
Iduki news
Kottayam news
ആലപ്പുഴ നാട്ടുവാർത്തകൾ
Movie Talkies
Kozhikkode Express
Ente Keralam
The India live