തിരുവനന്തപുരം: രണ്ട് ദിവസം മാറ്റമില്ലാതെ തുടര്‍ന്നശേഷം സംസ്ഥാനത്ത് സ്വര്‍ണവില ചൊവ്വാഴ്ച വര്‍ധിച്ചു. ഒരു ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു ഗ്രാമിന് 4575 രൂപയും പവന് 36,600 രൂപയുമായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണവില ഇന്ന്. ജനുവരി 10നായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. അന്ന് പവന് 35,600 രൂപയായിരുന്നു സ്വര്‍ണവില. കഴിഞ്ഞ മൂന്ന് ദിവസമായി 36,400 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്. ജനുവരി 21ന് വില ഉയര്‍ന്ന ശേഷം ജനുവരി 22ന് വില വീണ്ടും താഴേക്കു പോയിരുന്നു. ദേശീയതലത്തില്‍ മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചില്‍, സ്വര്‍ണ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 48,595 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 31 രൂപയാണ് ഇന്ന് വര്‍ധിച്ചത്. വെള്ളി വില 112 രൂപ ഉയര്‍ന്ന് കിലോയ്ക്ക് 64,067 രൂപയായി. സ്പോട്ട് ഗോള്‍ഡ് ഔണ്‍സിന് 1,841.56 ഡോളറിലും യുഎസ് ഗോള്‍ഡ് ഫ്യൂച്ചറുകള്‍ 1,842.90 ഡോളറിലും സ്ഥിരത പുലര്‍ത്തി.