ഉത്തർ പ്രദേശിലെ ഗ്രേറ്റർ നോയ്ഡയിൽ 21 കാരൻ അച്ഛനെയും മുത്തച്ഛനെയും വെട്ടികൊലപ്പെടുത്തി. കുടുംബ പ്രശ്നമാണ് കൊലപാതക കാരണമെന്ന് പോലീസ് പറഞ്ഞു. സെപ്തംബർ ഏഴിന് രാത്രിയിലായിരുന്നു ഇരട്ടക്കൊലപാതകം നടന്നത്. വിക്രമജിത് റാവു, രാംകുമാർ എന്നിവരാണ് കൊല്ലപ്പെട്ടത്. അച്ഛൻ അമ്മയെ ഉപദ്രവിക്കാറുണ്ടെന്നും ഇതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും പ്രതി പോലീസിന് മൊഴി നൽകി. കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധങ്ങൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി ഗ്രേറ്റർ നോയിഡ പോലീസ് കമ്മീഷണർ അശോക് കുമാർ പറഞ്ഞു.