ട്രെയിനില്‍ ഒപ്പം ഉണ്ടായിരുന്ന ആടിനും ടിക്കറ്റെടുത്ത് സ്ത്രീ, സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ. സത്രീയുടെ അടുത്തുവന്ന് ടിടിഇ സംസാരിക്കുന്നതും ടിക്കറ്റിനെക്കുറിച്ച് ചോദിക്കുന്നതുമെല്ലാം വിഡിയോയില്‍ വ്യക്തമായി കാണാം. തനിയ്ക്കു മാത്രമല്ല തന്റെ ആടിനും ടിക്കറ്റെടുത്തെന്നാണ് സ്ത്രീ പറയുന്നത്. ടിക്കറ്റ് കളക്ടിങ് ഓഫീസർ ടിക്കറ്റിന് വേണ്ടി ചോദിക്കുമ്പോൾ തന്റെ സത്യസന്ധതയിൽ അവർക്കുള്ള അഭിമാനം നോക്കൂ’ എന്നാണ് വിഡിയോക്ക് അടിയിൽ ടിടിഇ കാപ്ഷന്‍ നൽകിയിരിക്കുന്നത്. സ്ത്രീയുടെ സത്യസന്ധതയെ പ്രകീര്‍ത്തിച്ച് നിരവധി കമന്റുകളാണ് വിഡിയോക്ക് താഴെ നിറയുന്നത്.