ഭർത്താവിനെ കോടാലി ഉപയോഗിച്ച് കൊലപ്പെടുത്തിയെന്ന് സമ്മതിച്ച യുവതി ഉത്തർപ്രദേശിൽ അറസ്റ്റിൽ. പിലിഭിത്തിൽ നിന്നാണ് യുവതി ഭർത്താവിനെ കട്ടിലിൽ കെട്ടിയിട്ട് അഞ്ച് കഷ്ണങ്ങളാക്കിയ സംഭവം റിപ്പോർട്ട് ചെയ്തത്. ഗജ്‌റൗള മേഖലയിലെ ശിവനഗർ സ്വദേശിയായ 55 കാരനായ രാം പാലാണ് മരിച്ചത്.
ഭാര്യയ്ക്കും കുട്ടികൾക്കുമൊപ്പം സമീപത്ത് താമസിച്ചിരുന്ന മകൻ സൺ പാലാണ് രാംപാലിനെ കാണാനില്ലെന്ന് ആദ്യം അറിയിച്ചത്. രാം പാലിന്റെ ഭാര്യ ദുലാരോ ദേവി കുറച്ചു ദിവസങ്ങളായി ഭർത്താവിന്റെ സുഹൃത്തിനൊപ്പം താമസിച്ചുവരികയായിരുന്നു, ഒരു മാസം മുമ്പ് ഗ്രാമത്തിൽ തിരിച്ചെത്തിയ അവർ ഭർത്താവിനെ കാണാതായ വിവരം മകനെ അറിയിച്ചു. സംശയത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് ദുലാരോ ദേവിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. മരിച്ചയാളുടെ ഭാര്യ കുറ്റം സമ്മതിച്ചു, ഞായറാഴ്ച രാത്രി ഉറങ്ങുമ്പോൾ രാംപാലിനെ കൊലപ്പെടുത്തിയതായി പോലീസിനോട് പറഞ്ഞു. ശരീരഭാഗം സമീപത്തെ കനാലിലേക്ക് വലിച്ചെറിഞ്ഞതായും യുവതി പോലീസിനോട് പറഞ്ഞു. രാംപാലിന്റെ ശരീരഭാഗങ്ങൾ വീണ്ടെടുക്കാൻ മുങ്ങൽ വിദഗ്ധരുടെ സഹായം തേടുകയാണെന്ന് പോലീസ് പറഞ്ഞു. അതിനിടെ, മരിച്ചയാളുടെ രക്തം പുരണ്ട വസ്ത്രങ്ങളും മെത്തയും കനാലിൽ കണ്ടെത്തി. കുറ്റകൃത്യത്തിന്റെ കാരണം കൂടുതൽ അന്വേഷിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു.