ഹരിയാനയിൽ തെരഞ്ഞെടുപ്പ് വാഗ്ദാനവുമായി കോൺഗ്രസ് രംഗത്തെത്തി. ആറായിരം രൂപ ക്ഷേമപെൻഷൻ നൽകുമെന്ന് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഭൂപീന്ദര്‍ സിങ് ഹൂഡ. എൽപിജി സിലിണ്ടർ 500 രൂപയ്ക്ക് നൽകുമെന്നു വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇന്നലെ വൈകിട്ട് സംഘടിപ്പിച്ച യോഗത്തിലാണ് ഭൂപീന്ദര്‍ സിങ് ഹൂഡ പുതിയ വാഗ്ദാനം മുന്നോട്ട് വെച്ചത്. ഇതുകൂടാതെ ഏക്കർ കണക്കിന് ദളിതർക്കും പിന്നോക്കകാർക്കും സൗജന്യമായി ഭൂമി നൽകുമെന്ന വാഗ്ദാനം കൂടി കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്നുണ്ട്.