യമുന നദിയിൽ അപകടസാധ്യത മുന്നിൽ കണ്ട് ഡൽഹിയിൽ അധിവ ജാക്രത. അപകട സൂചികക്ക് മൂന്നു മീറ്റർ ഉയരത്തിൽ ആണ് ജലനിറപ്പ്.
ഇന്ന് നദിയിലെ ജലനിരപ്പ് 208.07 മീറ്ററായി ഉയർന്നു. 44 വർഷത്തിന്ശേഷം രേഖപ്പെടുത്തുന്ന ഉയർന്ന ജലനിരപ്പാണിത്. 1978 സെപ്തംബർ ആറിന് രേഖപ്പെടുത്തിയ 207.49 മീറ്ററാണ് ഇതിനുമുമ്പത്തെ ഉയർന്നനിരക്ക്.
ഹരിയാനയിലെ ഹാഥ്‌നിക്കുണ്ഡ് അണക്കെട്ടിൽനിന്നും യമുനാനദിയിലേക് വെള്ളം തുറന്നുവിടുന്നത് നിയന്ത്രിക്കണമെന്നും മുഖ്യമന്ത്രി കെജ്‌രിവാർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടു.അണക്കെട്ട് തുറന്നതും യമുനയിലെ ജലനിരപ്പുയരുവാനിടയാക്കി. എന്നാൽ അണശക്കട്ട് തുറന്നുവിടാതെ നിർവ്വാഹമില്ലെന്നാണ് കേന്ദ്രംനിലപാട്.
വെള്ളക്കെട്ടുയർന്ന താഴ്ന്ന പ്രദേശങ്ങളിൽനിന്നുള്ളവരെ മാറ്റിപാർപ്പിച്ചുതുടങ്ങി. യമുനയുടെ സമീപമുള്ള 10 മെട്രോ സ്റ്റേഷനുകൾ അടച്ചുപുട്ടി. അപകടസൂചികക്ക് മൂന്നുമീറ്റർ ഉയരത്തിലാണ് ജലനിരപ്പുള്ളത്. പ്രളയഭീതിയുയർന്നതോടെ ഡൽഹിയിൽ വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു.