നടി വഹിദ റഹ്മാന് ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ചു. മന്ത്രി അനുരാഗ് താക്കൂറാണ് പുരസ്കാരം പ്രഖ്യാപിച്ചത്. നടിയെ പത്മഭൂഷൻ, പത്മശ്രീ എന്നീ പുരസ്കാരങ്ങൾ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. ഇതിനു പുറമേ മികച്ച നടിക്കുള്ള ദേശീയ അവാർഡും വഹിദ കരസ്ഥമാക്കിയിട്ടുണ്ട്. തമിഴ്നാട്ടിലെ ചെങ്കൽപേട്ട് എന്ന സ്ഥലത്താണ് വഹിദ ജനിച്ചത്. ചെറുപ്പത്തിൽ ഡോക്ടറാകണമെന്നായിരുന്നു വഹിദയുടെ ആഗ്രഹം. റോജ്ലു മറായി എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള നടിയുടെ അരങ്ങേറ്റം. 60 – 70 കാലഘട്ടത്തിൽ ബോളിവുഡിൽ നിറഞ്ഞുനിന്ന നായികയായിരുന്നു വഹിദ. 2020 – ൽ സംവിധായികയും നടിയുമായ ആശാ പരേഖിനാണ് പുരസ്കാരം ലഭിച്ചത്.