മണിപ്പൂരിൽ വീണ്ടും സംഘർഷം സംഘർഷത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. കുക്കി വിഭാഗത്തിൽപ്പെട്ട മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് വെടിവെപ്പ് ഉണ്ടായത്. മെയ് 3ന് ആരംഭിച്ച സംഘർഷമാണ് സംസ്ഥാനത്ത് ഇപ്പോഴും തുടരുന്നത്. ഇതോടെ 170 പേർക്കാണ് മണിപ്പൂർ സംഘർഷത്തിൽ ജീവൻ നഷ്ടപ്പെട്ടത്. 10000 കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും നിരവധി വീടുകൾ തകരുകയും ചെയ്തു. ജി-20 ഉച്ചകോടി കഴിഞ്ഞതിന്റെ ഭാഗമായി തന്നെ മണിപ്പൂരിലേക്ക് കൂടുതൽ കേന്ദ്ര സേനയെ വിന്യസിക്കാനുള്ള നീക്കമാണ് സ്വീകരിക്കുന്നത്.
