മണിപ്പൂരിലെ ബിഷ്ണുപൂർ ജില്ലയിൽ വെള്ളിയാഴ്ച രാത്രി നടന്ന ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. പുലർച്ചെ മൂന്ന് മണിയോടെ ബിഷ്ണുപൂർ ജില്ലയിലെ ക്വാക്ത പട്ടണത്തിലെ ഫൗഗക്‌ചാവോ ഇഖായ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വീടുകളിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് ആക്രമണം നടന്നത്.
മൂവരും ദുരിതാശ്വാസ ക്യാമ്പിൽ കഴിയാറുണ്ടായിരുന്നുവെങ്കിലും സ്ഥിതി മെച്ചപ്പെട്ടതിനെ തുടർന്ന് വെള്ളിയാഴ്ച ക്വാക്തയിലെ അവരുടെ വീടുകളിലേക്കു മാറിയിരുന്നു. സംഭവമറിഞ്ഞ് സുരക്ഷാ സേന സ്ഥലത്തെത്തി തീവ്രവാദികളുമായി ഏറ്റുമുട്ടി. സംഭവത്തിന് തൊട്ടുപിന്നാലെ, നഗരത്തിൽ ഒരു ജനക്കൂട്ടം തടിച്ചുകൂടി, ചുരാചന്ദ്പൂരിലേക്ക് പോകാൻ ആഗ്രഹിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ തടയുകയായിരുന്നു