രാജസ്ഥാനിലെ സിക്കറില്‍ 15 വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്തയാൾ ഉൾപ്പെടെ മൂന്നു പേരെ കസ്റ്റഡിയിലെടുത്തു. ചുരുവിൽ നിന്ന് ഞായറാഴ്ചയാണ് പത്താം ക്ലാസ് വിദ്യാർത്ഥിയെ കാണാതായത്. വീട്ടുകാരുടെ പരാതിയിൽ പോലീസ് അന്വേഷണം നടത്തുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ പെൺകുട്ടിയുടെ മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെത്തിയതായി സിക്കാർ പോലീസ് പറഞ്ഞു. കൂട്ടബലാൽസംഗം, കൊലപാതകം, തട്ടിക്കൊണ്ടു പോകൽ എന്നീ കുറ്റങ്ങൾ പ്രതികൾക്കെതിരെ ചുമത്തണമെന്ന് പെൺകുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു.
