സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരത്തെ ഹൈടെക് അമ്മത്തൊട്ടിലിൽ പൊക്കിൾക്കൊടി വേർപിരിയാത്ത കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ചരിത്ര നേട്ടവുമായി നിൽക്കുന്ന ഇന്ത്യയും. ലോകകപ്പ് ചെസിൽ ഇന്ത്യയുടെ ഗ്രാൻഡ്മാസ്റ്റർ ആർ. പ്രഗ്നാനന്ദയുടെ സ്വർണ തിളക്കമുള്ള വെള്ളിയും ആഘോഷിക്കുമ്പോൾ ഈ രണ്ട് ചരിത്രനിമിഷങ്ങള്‍ക്കിടയില്‍ അമ്മത്തൊട്ടിലില്‍ നിന്നും ലഭിച്ച കുഞ്ഞിന് അധികൃതര്‍ ‘പ്രഗ്യാൻ ചന്ദ്ര’ എന്ന് പേരിട്ടു. ഇക്കാര്യം സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ അരുൺ ഗോപി പത്രക്കുറിപ്പിൽ അറിയിച്ചു.