The youth who stopped the Parashuram Express with a saffron flag was arrestedThe youth who stopped the Parashuram Express with a saffron flag was arrested

കാവിക്കൊടിയുമായി ട്രെയിൻ തടഞ്ഞ ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ബീഹാർ സ്വദേശി മൻദീപ് ഭാരതിയാണ് പിടിയിലായത്. ഫറോക്ക് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷനിലെ ഒന്നാമത്തെ പ്ലാറ്റ്‌ഫോമിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. പരശുറാം എക്‌സ്പ്രസ് ട്രെയിനാണ് യുവാവ് തടഞ്ഞത്. പ്രതിയായ മൻദീപ് കുറ്റിപ്പുറത്ത് ആശാരിപ്പണി ചെയ്തിരുന്നു. ഈ വകയിൽ 16,500 രൂപ ലഭിക്കാനുണ്ട് ഇത് കിട്ടാത്തതിലുള്ള പ്രതിഷേധമാണ് യുവാവ് പ്രകടിപ്പിച്ചതെന്നാണ് റെയിൽവേ അധികൃതർ നൽകുന്ന വിവരം. ഇയാളുടെ പ്രതിഷേധം കാരണം ട്രെയിൻ പത്ത് മിനിട്ടോളം വൈകി.

Leave a Reply

Your email address will not be published. Required fields are marked *