ഉത്തർപ്രദേശിലെ മഥുരയിൽ റെയിൽവേ പ്ലാറ്റ്ഫോമിലേക്ക് ഇടിച്ചുകയറി ട്രെയിൻ. ഡൽഹിയിലെ ഷക്കൂർ ബസ്തി റെയിൽവേ സ്റ്റേഷനിൽ നിന്ന് വരികയായിരുന്ന ട്രെയിനാണ് പ്ലാറ്റ്ഫോമിലേക്ക് ഇടിച്ചു കയറിയത്. സംഭവത്തിൽ ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. അപകടത്തിന്റെ കാരണമെന്താണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് മഥുര സ്റ്റേഷൻ ഡയറക്ടർ അറിയിച്ചു. ഇന്നലെ രാത്രി 10:49നാണ് ട്രെയിൻ സ്റ്റേഷനിൽ എത്തിയത്. എല്ലാ യാത്രക്കാരും ട്രെയിനിൽ നിന്നിറങ്ങി പെട്ടെന്നായിരുന്നു ട്രെയിൻ പ്ലാറ്റ്ഫോമിലേക്ക് ഇടിച്ചു കയറുന്നത്. ഈ സംഭവത്തെ തുടർന്ന് മറ്റു ട്രെയിനുകളും വൈകി.