വധശ്രമ കേസിൽ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ ശിക്ഷാവിധിക്ക് ഹൈക്കോടതി അനുവദിച്ച സ്റ്റേ സുപ്രീംകോടതി റദ്ദാക്കി. ആറാഴ്ചയ്ക്കുള്ളിൽ കേസിൽ അന്തിമതീരുമാനം ഉണ്ടാക്കണമെന്ന് ഹൈക്കോടതിക്ക് നിർദ്ദേശം നൽകി. ഈ കാലയളവിൽ മുഹമ്മദ് ഫൈസലിന് എംപിയായി തുടരാമെന്ന് സുപ്രീംകോടതി പറഞ്ഞു.