ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി 20 ഉച്ചകോടി ഇന്ന് സമാപിക്കും. രാഷ്ട്ര തലവന്മാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉഭയകക്ഷി ചർച്ചകൾ നടത്തും. രാവിലെ എട്ടുമണിക്കു രാഷ്ട്രത്തലവന്‍മാര്‍ രാജ്ഘട്ടിലെത്തി പുഷ്പാര്‍ച്ചന നടത്തും. പത്തര മുതൽ പന്ത്രണ്ടര വരെ നീണ്ടുനിൽക്കുന്ന മൂന്നാം സെക്ഷനോടെ ജി20 ഉച്ചകോടിക്ക് സമാപനമാകും. ബ്രസീലിന് പ്രതീകാത്മകമായി ഇന്ത്യ ജി20 ബാറ്റൺ ഇന്ന് കൈമാറും. സമ്മേളനത്തിന്റെ സ്മരണയ്ക്കായി ലോക നേതാക്കൾ വൃക്ഷത്തൈ നടും.