2000 രൂപ നോട്ടുകൾ നിക്ഷേപിക്കാനോ മാറാനോ ആർബിഐ അനുവദിച്ച സമയം ഈ മാസം 30ന് അവസാനിക്കും. 2000 രൂപ നോട്ടുകൾ നിക്ഷേപിക്കുന്നതിനും മാറുന്നതിനുമുള്ള സമയം ഈ വർഷം മെയ് 23 മുതൽ ആരംഭിച്ചിരുന്നു. സെപ്റ്റംബർ 30 വരെ ആർബിഐയുടെ 19 റീജിയണൽ ഓഫീസുകളിൽ 2000 രൂപ മാറാനുള്ള സൗകര്യമുണ്ട്. കൂടാതെ സമീപത്തുള്ള ഏതെങ്കിലും ബാങ്ക് ശാഖയിൽ നിന്ന് 2000 രൂപയുടെ നോട്ടുകൾ മാറ്റി വാങ്ങാനും സാധിക്കും.
