2000 രൂപയുടെ നോട്ടുകള്‍ മാറുന്നതിനുള്ള ആര്‍ബിഐ നൽകിയ സമയപരിധി ഇന്ന് അവസാനിക്കും. നാളെ മുതല്‍ 2000 രൂപ നോട്ടുകള്‍ മൂല്യം ഇല്ലാതാകും. 93 ശതമാനം നോട്ടുകളും തിരിച്ചെത്തിയതായി ആര്‍ബിഐ പറഞ്ഞു. കഴിഞ്ഞ മെയ് മാസത്തിലാണ് 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിക്കുന്നത്. സെപ്റ്റംബര്‍ 30 ഇന്ന് വരെ 20,000 രൂപ വരെയുള്ള രണ്ടായിരത്തിന്റെ നോട്ടുകള്‍ ഒരേസമയം മാറാന്‍ അവസരമുണ്ട്. 2018-19 കാലയളവില്‍ തന്നെ 2000 രൂപ നോട്ടുകൾ അച്ചടിക്കുന്നത് ആര്‍ബിഐ നിര്‍ത്തിവെച്ചിരുന്നു. ആര്‍ബിഐയുടെ റീജിയനല്‍ ഓഫിസുകളില്‍ നിന്നോ ബാങ്കുകളില്‍ നിന്നോ 2000ത്തിൻ്റെ നോട്ടുകൾ മാറാവുന്നതാണ്.
