മിസോറാമിൽ നിർമ്മാണത്തിലിരുന്ന റെയിൽവേ പാലം തകർന്ന് 17 പേർ മരിച്ചു. കുറുനദിയെ ബന്ധിപ്പിച്ചിരുന്ന പാലമാണ് തകർന്നത്. ഇന്ന് രാവിലെ 10 മണിയോടെയാണ് പാലംതകർന്നത്. 30 മുതൽ 40 വരെയുള്ള തൊഴിലാളികൾ ഇപ്പോഴു കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ഇവരെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. റെയിൽവേ ഉന്നത ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തുകയു പാലം തകരാനുള്ള കാരണം മനസ്സിലാക്കുകയും ചെയ്യും.