ഉത്തർപ്രദേശിൽ 17കാരിയെ പിതാവും സഹോദരങ്ങളും ചേർന്ന് വെട്ടിക്കൊന്നു. മുസാഫർപുരിലെ തിക്രി ഗ്രാമത്തിലാണ് സംഭവം. 17 വയസ്സുകാരിയായ പ്രീതിയാണ് കൊല്ലപ്പെട്ടത്. ഗ്രാമത്തിലെ യുവാവുമായുള്ള പെൺകുട്ടിയുടെ ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് പോലീസ് പറഞ്ഞു. പ്രതികൾ കുറ്റം സമ്മതിച്ചുയെന്നും പോലീസ് വ്യക്തമാക്കി. ഇന്നലെയാണ് സംഭവം. കുടുംബം പെൺകുട്ടിയോട് ഈ ബന്ധത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടിരുന്നു എന്നാൽ പെൺകുട്ടി ഇത് അംഗീകരിച്ചിരുന്നില്ല. ശനിയാഴ്ച ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പ്രകോപിതരായ പിതാവും സഹോദരങ്ങളും ചേർന്ന് പെൺകുട്ടിയെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് അയൽവാസികൾ പോലീസിന് വിവരം അറിയിക്കുകയും പോലീസ് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. പെൺകുട്ടിയുമായി ബന്ധം ഉണ്ടായിരുന്നുയെന്ന് പറയപ്പെടുന്ന യുവാവിനെ കൂടെ വിളിച്ചുചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കം.