ആന്ധ്രാപ്രദേശ് മുൻമുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ കേസ് പരിഗണിക്കുന്നതിൽ നിന്നും സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് എസ് വി എൻ ഭട്ടി പിന്മാറി. നൈപുണ്യ വികസന അഴിമതി കേസിലെ എഫ് ഐ ആർ റദ്ദാക്കണമെന്നായിരുന്നു അദ്ദേഹത്തിൻറെ ആവശ്യം. ഹർജി പുതിയ ബെഞ്ച് അടുത്താഴ്ച പരിഗണിക്കും. അഴിമതി കേസ് റദ്ദാക്കണമെന്ന അദ്ദേഹത്തിൻറെ ഹർജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഈ മാസം പത്തിനാണ് ചന്ദ്രബാബു നായിഡുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. നന്ദ്യൽ ജില്ലയിലെ ഗാനപുരത്ത് നിന്നാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത ഇദ്ദേഹം രാജമുണ്ടി സെൻട്രൽ ജയിലിലാണ്.
