വന്ദേഭാരത് എക്സ്പ്രസ്സിനു നേരെ വീണ്ടും കല്ലേർ. കണ്ണൂർ തലശ്ശേരിക്കും മാഹിക്കും ഇടയിൽ വെച്ചാണ് കല്ലേറുണ്ടായത്. വന്ദേഭാരത് എക്സ്പ്രസിന്റെ സിഎ കോച്ചിന് നേരെയാണ് കല്ലേറുണ്ടായത്. ഗ്ലാസിന്റെ ചില്ല് പൊട്ടി അകത്തേക്ക് തെറിച്ചു. ഇന്നലെയാണ് സംഭവം. ട്രെയിൻ കോഴിക്കോട് എത്തിയതിനു ശേഷം റെയിൽവേ പോലീസ് പരിശോധന നടത്തി