വിമാനത്തിൽ യാത്ര ചെയ്യാൻ കുട്ടിക്ക് സീറ്റ് അനുവദിച്ചില്ലെന്ന പരാതിയിൽ സ്പൈസ് ജെറ്റ് കുടുംബത്തിന് നഷ്ടപരിഹാരം നൽകി. ഈ മാസം 12ന് കോഴിക്കോട് നിന്നും സൗദിയിലെ ജിദയിലേക്ക് പോയ കുടുംബത്തിനാണ് ദുരനുഭവം ഉണ്ടായത്. മുതിർന്നവരുടെ ടിക്കറ്റ് നിരക്ക് ഈടാക്കിയിട്ടും യാത്രയിൽ സീറ്റ് അനുവദിച്ചില്ലെന്ന് പറഞ്ഞ് മാതാവ് നൽകിയ പരാതിയിൽ മേലാണ് നടപടി. വിമാനത്തിൽ വച്ച് ജീവനക്കാരെ അറിയിച്ചെങ്കിലും മോശം അനുഭവമാണ് ഉണ്ടായതെന്ന് മാതാവ് നൽകിയ പരാതിയിൽ പറയുന്നു. മോശം അനുഭവത്തിന് ക്ഷമ ചോദിച്ച സ്പൈസ് ജെറ്റ് നഷ്ടപരിഹാരമായി ടിക്കറ്റ് നിരക്ക് ഉൾപ്പെടെ 33,000 രൂപയുടെ വൗച്ചർ അനുവദിച്ചു.