സോളാർ പീഡനക്കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ പരാതിക്കാരി നൽകിയ ഹർജി തിരുവനന്തപുരം സി ജെ എം കോടതി തള്ളി. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കുറ്റവിമുക്തനാക്കിയ സിബിഐ റിപ്പോർട്ട് കോടതി അംഗീകരിച്ചു. ഇത് അംഗീകരിക്കരുത് എന്ന് ആവശ്യപ്പെട്ടായിരുന്നു പരാതികാരിയുടെ ഹർജി ഉണ്ടായിരുന്നത്.