Soft landing is only hours away

ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിങ്ലേക്ക് ഉറ്റുനോക്കിയിരിക്കുകയാണ് ലോകം. ദക്ഷിണ ധ്രുവത്തിലേക്ക് ഇറങ്ങുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറും. ഇതുവരെയുള്ള എല്ലാ ഘട്ടങ്ങളും വിജയകരമായി പൂർത്തിയാക്കിയതോടുകൂടി ലോകരാജ്യങ്ങളുടെ ശ്രദ്ധ ഐഎസ്ആർഒ- യിലേക്ക് വന്നിരിക്കുന്നു. ഇനിയുള്ള മണിക്കൂറുകൾ വളരെ നിർണായകമാണ്. 5.45 ആണ് ഡിസൈൻഡിങ് പ്രോസസ് ആരംഭിക്കുക. അതിന് രണ്ടു മണിക്കൂർ മുൻപായി ലാൻഡിങ്ങിന് എന്തേലും തടസ്സങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കും. അതിൽ എന്തെങ്കിലും തടസ്സം കണ്ടാൽ ലാൻഡിങ് ഓഗസ്റ്റ് 27- ലേക്ക് മാറ്റും. ഇന്നുതന്നെ ലാൻഡിങ് നടക്കുമെന്നുള്ള ഉറച്ച വിശ്വാസത്തിലാണ് ഐഎസ്ആർഒ. ലാൻഡിങ്ങിനു ശേഷം ഏതാണ്ട് മൂന്നര മണിക്കൂർ സമയമെടുത്താണ് പൂർണ്ണമായു റോവർ പുറത്തേക്ക് വരുക. പിന്നീട് ഒരു കിലോമീറ്റർ പരിധിയിൽ ഇത് സഞ്ചരിക്കും. സഞ്ചരിക്കുന്ന ഇടങ്ങളിലെല്ലാം അതിന്റെ ടയറിലുള്ള ഐഎസ്ആർഒ- യുടെ ലോഗോയു അശോകസ്തംഭത്തിന്റെ ലോഗോയു ചന്ദ്രനിൽ പതിയും. 5.45 തുടങ്ങി 6.04 വരെയുള്ള 17 മിനുട്ട് അതിനിർണയകമാണ്.

Leave a Reply

Your email address will not be published. Required fields are marked *