Sixth gold for India in Asian GamesSixth gold for India in Asian Games

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ആറാം സ്വർണം. 10m എയർ പിസ്റ്റളിലാണ് സ്വർണം കരസ്ഥമാക്കിയത്. സരബ്‌ജോത് സിങ്, അർജുൻ ചീമ, ശിവ നർവാൽ എന്നിവരാണ് സ്വർണ്ണ നേട്ടം കരസ്ഥമാക്കിയിട്ടുള്ളത്.
വനിതകളുടെ 60 കിലോ വിഭാഗം വുഷുവിൽ റോഷിബിന ദേവിക്ക് വെള്ളി മെഡൽ ലഭിച്ചു.2022-ൽ നടക്കേണ്ടിയിരുന്ന മേള കൊവിഡ് വ്യാപനം മൂലം 2023-ലേക്ക് മാറ്റിവെക്കുകയായിരുന്നു. ഒക്ടോബർ എട്ടിന് സമാപിക്കുന്ന മേളയിൽ ഇന്ത്യയടക്കം 45 രാജ്യങ്ങളിൽ നിന്നുള്ള 12,417 കായികതാരങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *