Six people, including a one-year-old child, die when a minivan rams into a parked truck

നിര്‍ത്തിയിട്ട ട്രക്കിലേക്ക് മിനിവാന്‍ ഇടിച്ചുകയറി ഒരുവയസ്സുള്ള കുട്ടി ഉൾപ്പെടെ ആറുപേര്‍ മരിച്ചു. ബുധനാഴ്ച പുലർച്ചയോടെയായിരുന്നു അപകടം. തമിഴ്നാട്ടിലെ സേലം ജില്ലയില്‍ ശങ്കരി ബൈപാസിലാണ് അപകടം നടന്നത്. അപകടത്തില്‍ പരിക്കേറ്റ രണ്ടു പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടംപാളയം ഹരിജന്‍ കോളനിയിലെ ഒരു കുടുംബത്തിലെ ആറുപേരാണ് മരിച്ചത്. സെല്‍വരാജ് (50), എം. അറുമുഖം (48), ഇയാളുടെ ഭാര്യ മഞ്ജുള (45), പളനിസ്വാമി (45), ഭാര്യ പാപ്പാത്തി (40), ആര്‍. സഞ്ജന (ഒരുവയസ്സ്) എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ വാന്‍ ഡ്രൈവര്‍ വിഗ്‌നേഷ് (25), മരിച്ച പളനിസ്വാമിയുടെയും പാപ്പാത്തിയുടെയും മകളായ പ്രിയ (21) എന്നിവരെ ആശുപത്രിയിലേക്ക് മാറ്റിട്ടുണ്ട്. വാന്‍ ലോറിക്കുള്ളിലേക്ക് പൂര്‍ണമായും ഇടിച്ചുകയറുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *