പീഡനശ്രമത്തെ എതിർത്തപ്പോൾ നിർബന്ധിച്ച് 16കാരിയെ യുവാക്കൾ നിർബന്ധിച്ച് സാനിറ്റൈസർ കുടിപ്പിക്കുകയും തൂടർന് കുട്ടി മരണപ്പെടുകയും ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ വീട്ടുകാരും ബന്ധുക്കളും മൃതദേഹം റോഡരികിൽ വച്ചിട്ട് പ്രതിഷേധിച്ചു. ഉപരോധം മൂലം രണ്ടു മണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു. ജൂലൈ 27 ന് പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ പ്രതികളിലൊരാളായ മത്ത് ലക്ഷ്മിപൂർ പ്രദേശത്തെ താമസക്കാരനായ ഉദേഷ് റാത്തോർ (21) തടഞ്ഞുനിർത്തി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതായി പോലീസ് പറഞ്ഞു. റാത്തോറിനൊപ്പം മറ്റ് മൂന്ന് പേരും ചേർന്ന് കുട്ടിയെ പീഡിപ്പിക്കാൻ ശ്രെമിച്ചു, പെൺകുട്ടി അവരുടെ പീഡനശ്രമത്തെ എതിർത്തപ്പോൾ അവർ സാനിറ്റൈസർ കുടിക്കാൻ നിർബന്ധിച്ചുവെന്ന് പോലീസ് സൂപ്രണ്ട് (സിറ്റി) രാഹുൽ ഭാട്ടി പറഞ്ഞു.
ഇരയുടെ സഹോദരൻ ഇടപെടാൻ ശ്രമിച്ചപ്പോൾ പ്രതികൾ മർദ്ദിച്ചു, സംഭവത്തിന്റെ വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തതായും എസ്പി പറഞ്ഞു. നിർബന്ധിച്ച് സാനിറ്റൈസർ കുടിപ്പിച്ചശേഷം ശേഷം പെൺകുട്ടിയുടെ ആരോഗ്യനില വഷളാവുകയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്തെങ്കിലും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. പ്രതികളെ പിടികൂടാൻ നാല് പോലീസ് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.