Prime Minister's seat replaced by 'Bharat'; The G20 summit began in Delhi

ജി20 ഉച്ചകോടിക്ക് ഡൽഹിയിൽ തുടക്കമായി. അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്, കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ജപ്പാനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദ, സൗദി കിരീടി മുഹമ്മദ് ബിൻ സൽമാൻ, യുഎൻ സെക്കട്ടറി ജനറൽ അന്റേണിയോ ഗുട്ടറസ്, ലോക ബാങ്ക് തലവൻ അജയ് ബാങ്ക്, ലോകാരോഗ്യ സംഘടന ജനറൽ ടെഡ്രോസ് അഡ്‌നോം ഗബ്‌സെസിസ്, , സ്പെയിൻ ഉപരാഷ്ട്രപതി നാദിയ കാൽവിനോ, സമ്മാന പ്രസിഡൻറ് മുഹമ്മദ് ബിൻ സായദ് അൽ നഹ്യാൻ, ജർമൻ ചാൻസലർ ഉലാഫ് ഷോയൽസ്, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി, ബ്രസീൽ പ്രസിഡൻറ് ലുല ഡിസിൽവ എന്നിവർ ഉച്ചകോടിക്കായി ഡൽഹിയിലെത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിൽ ഇന്ത്യയ്ക്ക് പകരം ഭാരതം എന്നാണ് എഴുതിയിരിക്കുന്നത്. ഇന്നും നാളെയുമായി നടക്കുന്ന ജി20 ഉച്ചകോടിയിൽ നിരവധി വിഷയങ്ങൾ ചർച്ചയാവും. ഇതിന് പുറമെ ഇന്ത്യയും മറ്റ് രാജ്യങ്ങളുമായി നയതന്ത്ര ചർച്ചകളും പുതിയ പ്രഖ്യാപനങ്ങളുമുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *