പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 73ാം പിറന്നാള്‍. രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് ബി ജെ പി രാജ്യവ്യാപകമായി സംഘടിപ്പിച്ചിരിക്കുന്നത്. 1950 സെപ്തംബര്‍ 17നാണ് നരേന്ദ്ര മോദി ജനിച്ചത്. ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ വഡ്‌നഗറില്‍ ദാമോദര്‍ദാസ് മോദിയുടെയും ഹീര ബെന്‍ മോദിയുടെയും ആറു മക്കളില്‍ മൂന്നാമനായിരുന്നു ഇദ്ദേഹം. ചെറുപ്പമുതലേ ആര്‍എസ്എസ് അംഗമായിരുന്ന ഇദ്ദേഹം 1987ല്‍ ബിജെപി ജനറല്‍ സെക്രട്ടറിയായി. പിന്നീട് 2001 മുതല്‍ 13 വര്‍ഷകാലം ഗുജറാത്ത് മുഖ്യമന്ത്രിയും. 2014 ലാണ് ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരമേൽക്കുന്നത്. പിന്നീട് 2019ൽ വീണ്ടും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. രക്തദാന ക്യാമ്പുകൾ, ആരോഗ്യപരിശോധനാ ക്യാമ്പുകൾ, ശുചീകരണ യജ്ഞം തുടങ്ങി വിപുലമായ പരിപാടികള്‍ ബിജെപിയുടെ നേതൃത്വത്തില്‍ നടക്കും.