മണിപൂരിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കുട്ടികളെ മാതാപിതാക്കൾ ഉപേക്ഷിച്ച നിലയിൽ.ദുരിധശ്വാസ ക്യാമ്പുകൾ കഴി ഞ്ഞ് ഗ്രാമത്തിലേക്ക് മടങ്ങിയ പല രക്ഷിതാക്കളും കുട്ടികളെ ക്യാമ്പുകളിൽ ഉപേക്ഷിച്ചു. ഇത്തരത്തിൽ അറുപത് കുട്ടികളെ ചൈൽഡ് കെയർ ഹോമുകളിലേക്ക് സർക്കാർ മാറ്റി.
ബിഷ്ണുപുരിയിലെ ദുരിശ്വാസ ക്യാമ്പിൽ നവജാത ശിശുവിനെയും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
ഇത്തരത്തിൽ ഉപേക്ഷിക്കപ്പെട്ട കുട്ടികളെ മികച്ച പരിചരണം നൽകുമെന്ന് ന്യൂലൈ ഫൌണ്ടേഷൻ സെക്രട്ടറി എൽ പിശാക്ക് സിംഗ് പറഞ്ഞു, മുഴുവൻ കുട്ടികളെയും ചൈൽഡ് കെയർ ഹോമുകളിലേക്ക് സർക്കാർ മാറ്റുകയും ചെയ്തിട്ടുണ്ട്.
നിലവിലെ സാഹചര്യത്തിൽ കുട്ടികളെ നോക്കാൻ സാധികില്ലെന്ന് പറഞ്ഞാണ് പലരും പോയത് എന്നാണ് അധികൃതരുടെ അഭിപ്രായം.
ഗവണ്മെന്റ് റിപ്പോർട്ടുകൾ പ്രാക്കാരം അൻപത് മുതൽ അറുപത് വരെ കുട്ടികൾ ഇത്തരത്തിൽ ഉപേക്ഷിക്കപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. എന്നാൽ ചെയ്യപ്പെടാത്ത കേസുകളും നിരവധി ഉണ്ട് എന്ന വിമർശനം ഉയരുന്നുണ്ട്