ആന്ധ്രപ്രദേശില്‍ മുന്‍മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവിന് ജാമ്യമില്ല. വിജയവാഡ എസിബി കോടതിയാണ് ജാമ്യം നിഷേധിച്ചിരിക്കുന്നത്. ഇദ്ദേഹത്തെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. സിഐഡിയുടെ വാദം അംഗീകരിച്ചുകൊണ്ടാണ് ഇദ്ദേഹത്തിന്റെ ജാമ്യം നിഷേധിച്ചത്. ഇദ്ദേഹത്തെ രാജമുന്ധ്രി ജയിലിലേക്ക് മാറ്റും. അതേസമയം ആന്ധ്രാപ്രദേശില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. നെപുണ്യ വികസന കോര്‍പ്പറേഷന്‍ അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് ചന്ദ്രബാബു നായിഡുവിനെ കസ്റ്റഡിയിലെടുത്തത്. 10 വര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന വകുപ്പുകളാണ് ഇദ്ദേഹത്തിന് നേരെ ചുമത്തിയിട്ടുള്ളത്.