മലപ്പുറം മഞ്ചേരിയിൽ നിന്ന് അയച്ച നിപ സാമ്പിൾ ഫലം നെഗറ്റീവ്. കഴിഞ്ഞ ദിവസം മഞ്ചേരിയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് അയച്ച ശ്രവസാമ്പിൾ ഫലമാണ് നെഗറ്റീവ് ആയത്. വൃദ്ധയായ സ്ത്രീക്ക് അപസ്മാരവും കടുത്ത പനിയും ഉണ്ടായിരുന്നു. നിപ വൈറസ് പടർന്നു പിടിക്കുന്നതിന്റെ പക്ഷാതലത്തിൽ മുൻകരുതൽ എന്ന രീതിയിലാണ് ശ്രവസാമ്പിൾ ശേഖരിച്ചതും പരിശോധനയ്ക്ക് അയക്കുകയും ചെയ്തത്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കും കോഴിക്കോട് മെഡിക്കൽ കോളേജിലേക്കുമാണ് അയച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ലാബിൽ നടത്തിയ പരിശോധനയിലാണ് നിപ നെഗറ്റീവ് ആണെന്ന് കണ്ടെത്തിയത്.