ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും സഭവബഹുലമായ അധ്യായമാണ് കാർഗിൽ യുദ്ധം. രണ്ടു മാസത്തോളം നീണ്ടുനിന്ന യുദ്ധത്തിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യൻ സൈന്യം വിജയം നേടിയ ദിവസത്തിന്റെ ഓർമ്മയാണിത്. കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ധീരപോരാളികളെ അനുസ്മരിക്കുന്ന ദിവസമായി എല്ലാ വർഷവും ജൂലൈ 26ന് രാജ്യം കാർഗിൽ വിജയ് ദിവസ് ആഘോഷിക്കുന്നു. ഇന്ന് കാർഗിൽ വിജയ് ദിവസിന്റെ ജ്വലിക്കുന്ന സ്മരണകൾക്ക് 24 വയസ്. അതായത് അതിര്‍ത്തി കടന്നെത്തിയ ശത്രുവിനെ 72 ദിവസം നീണ്ടുനിന്ന ആക്രമണത്തിനൊടുവിൽ തുരത്തിയ ധീരതയ്ക്ക് ഇന്ന് 23 വയസ് തികഞ്ഞിരിക്കുകയാണ്. മൂന്നു മാസം നീണ്ട കനത്ത പോരാട്ടത്തിനൊടുവിൽ പാകിസ്ഥാന്‍ എന്ന ആജന്മശത്രുവിനെ ഇന്ത്യ പരാജയപ്പെടുത്തുകയായിരുന്നു.
1999 മെയ് മുതൽ ജുലൈ വരെ നീണ്ടുനിന്ന യുദ്ധത്തിൽ 527 ഇന്ത്യൻ സൈനികരായിരുന്നു വീരമൃത്യു വരിച്ചത്.അയ്യായിരത്തോളം പാക് സൈനികരും തീവ്രവാദികളുമായിരുന്നു അന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയത്. അതിശൈത്യം നിറഞ്ഞ കാലാവസ്ഥയിൽ അതിർത്തിയിൽ നിന്നും ഇന്ത്യൻ സൈന്യത്തെ പിൻവലിച്ച തക്കം നോക്കിയായിരുന്നു പാക്കിസ്ഥാൻ പട്ടാളക്കാർ അതിർത്തി കടന്നത്. ഓപ്പറേഷൻ ബദർ എന്ന പേരിലായിരുന്നു പാക് നീക്കം.പാക്കിസ്ഥാൻ സൈന്യം പിടിച്ചെടുത്ത ഔട്ട്‌പോസ്റ്റുകളുടെ നിയന്ത്രണം ഇന്ത്യ തിരികെ നേടിയ ദിവസമാണിത്. ലോകത്തിലെ തന്നെ ഏറ്റവും ഉയരമേറിയ യുദ്ധഭൂമിയായ കാർഗിലിൽ ഇന്ത്യ നേടിയ വിജയം രാജ്യം സമർപ്പിച്ചിരിക്കുന്നത് ഇതിനായി ജീവൻ വെടിയേണ്ടി വന്ന സൈനികരുടെ ഓർമ്മകൾക്കു മുന്നിലാണ്. ഈ വർഷം 24-ാം കാർഗിൽ വിജയ് ദിവസാണ് രാജ്യം ആഘോഷിക്കുന്നത്.
ജമ്മു കശ്‍മീരിലെ കാര്‍ഗില്‍ ജില്ലയില്‍ ആണ് യുദ്ധം നടന്നത്.പാകിസ്ഥാന്‍ സൈനികരും ഭീകരപ്രവര്‍ത്തകരും ഇന്ത്യയിലേക്ക് അതിക്രമിച്ചു കയറിയതോടെയാണ് പ്രശ്‍നങ്ങള്‍ തുടങ്ങിയത്. നുഴഞ്ഞുകയറിയവര്‍ തന്ത്രപരമായ പ്രദേശങ്ങളില്‍ സ്ഥാനമുറപ്പിച്ചു. പ്രാദേശികരായ ആട്ടിടയന്‍മാരില്‍നിന്നാണ് ഇന്ത്യന്‍ സൈന്യം ഇവരുടെ സ്ഥാനങ്ങള്‍ മനസിലാക്കിയത്. തുടര്‍ന്നാണ് ഓപ്പറേഷന്‍ വിജയ് എന്നപേരില്‍ സൈന്യം യുദ്ധതന്ത്രം മെനഞ്ഞത്.
1999 ജൂലൈ 29ന് ദൗത്യം വിജയിച്ചതായി സൈന്യം പ്രഖ്യാപിച്ചു. അന്നുമുതല്‍ ജൂലൈ 29 വിജയ ദിവസം ആയി ആഘോഷിക്കാന്‍ തുടങ്ങി. യുദ്ധം ജയിച്ചെങ്കിലും ഇന്ത്യയ്ക്ക് വലിയ വിലകൊടുക്കേണ്ടിവന്നു. നമ്മുടെ 527 പേരാണ് ഔദ്യോഗിക കണക്ക് പ്രകാരം വീരമൃത്യു വരിച്ചത്.