ട്രെയിനിൽ വെടി വെയ്പ്പ്: 4 മരണം മുംബൈ ജയ്പൂർ ട്രെയിനിൽ വെടിവെപ്പ്. RPF ASI യും മൂന്ന് യാത്രക്കാരുമാണ് കൊല്ലപ്പെട്ടത്. പ്രതി അമിതമായ ജോലിഭാരത്തിന്റെ സമ്മർദ്ദത്തിലാണെന്ന് നേരത്തെ മേലുദ്യോഗസ്ഥർക്ക് പരാതി നൽകിയിരുന്നു പക്ഷേ അത് പരിഗണിച്ചില്ല എന്ന കാരണത്തിലാണ് പ്രതിയെ ഇത്തരം സംഭവത്തിലേക്ക് നയിച്ചത് എന്നാണ് സൂചന. പുലർച്ചെ 5:30ഓടെ ജയ്പൂരിൽ നിന്നും മുംബൈയിലേക്ക് വരുന്ന ജയ്പൂർ-മുംബൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസിലെ A/C B5 കോച്ചിൽ ഇത്തരത്തിൽ ദാരുണ സംഭവം ഉണ്ടായത്. കോൺസ്റ്റബിൾ ചേദൻ കുമാർ തന്റെ മേൽ ഉദ്യോഗസ്ഥനും സുരക്ഷ ചുമതല ഉണ്ടായിരുന്ന ASI ടിക്കാറാം മീണയെ ആദ്യം വെടിവെച്ച് കൊലപ്പെടുത്തുകയും പിന്നീട് തൊട്ടപ്പുറത്തെ കോച്ചിൽ പോവുകയും മറ്റു മൂന്ന് പേരെ യാതൊരു പ്രകോപനവും ഇല്ലാതെ വെടിവെച്ച് കൊലപ്പെടുത്തുകയും ചെയ്തു. തുടർന്ന് ഇയാൾ അപായ ചങ്ങല വലിച്ച് രക്ഷപ്പെടാൻ ശ്രമിക്കവേ RPF ഉം മറ്റുള്ളവരും ചേർന്ന് ഇയാളെ കീഴ്പെടുത്തി പിടികൂടുകയായിരുന്നു. മരിച്ച നാല് പേരുടെ മൃതദേഹങ്ങൾ മുംബൈ ബോറിവാലിയിലെ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് അയച്ചു.