മൊറോക്കോയിൽ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 2000 കടന്നു. 700ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. കെട്ടിട വിശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായുള്ള രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണ്. പർവ്വത മേഖലകളിലെ ഗ്രാമങ്ങളിലാണ് കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായത്. രാജ്യത്ത് നാശം വിതച്ച ഭൂകമ്പത്തെ തുടർന്ന് മൂന്നുദിവസത്തെ ദുഖാചാരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യ ഉൾപ്പെടെയുള്ള ലോകരാജ്യങ്ങൾ മൊറോക്കോക്കായി സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.