പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് കൂടുതല്‍ ജനക്ഷേമപദ്ധതികള്‍ക്ക് യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. ആയുഷ്മാന്‍ ഭവ ക്യാംപെയിനാണ് ഇന്ന് ആദ്യമായി ഉദ്ഘാടനം ചെയ്യപ്പെടുക. രാഷ്ട്രപതി ദ്രൗപദി മുര്‍മു ക്യാംപെയിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ഇതിലൂടെ രാജ്യവ്യാപകമായ സമഗ്രമായ ആരോഗ്യ സംരക്ഷണ സംരംഭമാണ് ലക്ഷ്യമിടുന്നത്.