മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിച്ച സംഭവത്തിൽ നടപടിയുമായി കേന്ദ്രം. ബുധനാഴ്ച ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ട രണ്ട് സ്ത്രീകളെ നഗ്നരായി റോഡിലൂടെ നടത്തിയ വീഡിയോ പങ്കിടരുതെന്ന് കേന്ദ്രം ട്വിറ്ററിനും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കും നിർദ്ദേശം നൽകി. ഇന്ത്യൻ നിയമങ്ങൾ പാലിക്കേണ്ടത് അനിവാര്യമാണെന്നും വിഷയം അന്വേഷണത്തിലാണെന്നും സർക്കാർ നിർദ്ദേശങ്ങളിൽ വ്യക്തമാക്കി.
അക്രമം നടന്ന മണിപ്പൂരിൽ കുക്കി-സോമി സമുദായത്തിലെ രണ്ട് സ്ത്രീകളെ പുരുഷന്മാരുടെ നേതൃത്വത്തിലുള്ള ജനക്കൂട്ടം നഗ്നരായി റോഡിലുടെ നടത്തുന്ന വീഡിയോ ബുധനാഴ്ച സോഷ്യൽ മീഡിയയിൽ പങ്കിട്ടു. വീഡിയോ രണ്ട് മാസം പഴക്കമുള്ളതാണെന്ന് പറയപ്പെടുന്നു, ഇരകളെ നഗ്നരാക്കി നടത്തുകയും പിന്നീട് പുരുഷന്മാർ കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്തുവെന്ന് പിന്നീട് സ്ഥിരീകരിച്ചു. മെയ് നാലിനാണ് സംഭവം നടന്നതെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
കേന്ദ്രമന്ത്രി സ്മൃതി ഇറാനി പ്രതികരണവുമായി രംഗത്തെത്തി. സ്ത്രീകൾക്കെതിരായ അതിക്രമം അപലപക്കപ്പെടേണ്ടതാണെന്ന് സ്മൃതി ഇറാനി പറഞ്ഞു. മണിപ്പൂർ മുഖ്യമന്ത്രി എൻ.ബിരേൻ ബിരേൻ സിംഗുമായി ഇക്കാര്യം സംസാരിക്കുകയും അന്വേഷണം പുരോഗമിക്കുകയാണെന്നാണ് അദ്ദേഹം അറിയിച്ചതായി സ്മൃതി ഇറാനി പറഞ്ഞു. കുറ്റവാളികളെ ഉടൻ തന്നെ നിയമത്തിന് മുന്നിൽ കൊണ്ടു വരുമെന്നും ഇറാനി ഉറപ്പുനൽകി.