ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ ചന്തയിലേക്ക് തക്കാളി കടത്തുകയായിരുന്ന കർഷകനെ അഞ്ചംഗസംഘം പതിയിരുന്ന് ആക്രമിച്ച് 4.5 ലക്ഷം രൂപ കൊള്ളയടിച്ചു. പുംഗനൂരിലെ നക്കബണ്ട പരിസരത്താണ് സംഭവം റിപ്പോർട്ട് ചെയ്തത്.
പാലമേനരു ചന്തയിലേക്ക് തക്കാളി കയറ്റി പോകുന്നതിനിടെയാണ് കർഷകനായ ലോക രാജിനെ ബിയർ കുപ്പികളുമായി അക്രമികൾ ആക്രമിച്ചത്. തുടർന്ന് ഇയാളുടെ കൈവശമുണ്ടായിരുന്ന 4.5 ലക്ഷം രൂപ കവർന്നു. പരിക്കേറ്റ കർഷകനെ നാട്ടുകാർ പുങ്ങന്നൂർ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. പുങ്ങന്നൂർ പോലീസിൽ അറിയിക്കുകയും പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. മൊത്തക്കച്ചവടക്കാർ പറയുന്നതനുസരിച്ച്, തക്കാളിയുടെ വില ഇതിനകം കിലോഗ്രാമിന് 200 രൂപയിലധികമാണ്, ഉടൻ തന്നെ കിലോഗ്രാമിന് 300 രൂപയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.